ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തച്ചനാട്ടുകരയും ചെത്തല്ലൂര്യും ഉള്‍പ്പെടുന്ന ഈ പ്രദേശം സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും ഉള്ള നാടാണ്. ചേരമാന്‍ പെരുമാളിന്റെയും സാമൂതിരിരാജാവിന്റെയും ഭരണകാലവുമായി ബന്ധപ്പെട്ട ഈ പ്രദേശം ആര്യ, ദ്രാവിഡ, ഇസ്ലാമിക സംസ്കാരങ്ങളുടെ സംഗമഭൂമിയായി വളര്‍ന്നു. നായര്‍, തിയ്യര്, ചെറുമര്, മണ്ണാന്‍ തുടങ്ങിയ ആദിമസമുദായങ്ങളും പിന്നീട് എത്തിയ ബ്രാഹ്മണര്‍, വൈശ്യര്‍, മുസ്ലീങ്ങള്‍ തുടങ്ങിയ സമൂഹങ്ങളും ചേര്‍ന്ന് പഞ്ചായത്തിന്റെ സാമൂഹിക-സാംസ്കാരിക രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. ശിവ, വിഷ്ണു, അയ്യപ്പ, ഭഗവതി ക്ഷേത്രങ്ങളും പഴക്കമുള്ള പള്ളികളും ഈ പ്രദേശത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന്റെ തെളിവുകളാണ്. നാറാണത്തുഭ്രാന്തന്യുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ഭ്രാന്തന്‍കുന്നും ഈ പ്രദേശത്തിന്റെ പ്രത്യേക ചരിത്രസ്മാരകങ്ങളാണ്. നാട്ടുകല്ലുകള്‍, നന്നങ്ങാടികള്‍, അയിരുമടകള്‍ തുടങ്ങിയ പുരാവസ്തു അവശിഷ്ടങ്ങള്‍ മഹാശിലായുഗ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 23, 2026
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ജാഗ്രതാ നിര്‍ദ്ദേശം
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് - ജാഗ്രതാ നിർദ്ദേശംകേരള പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 238 പ്രകാരമുള്ള അറിയിപ്പ്.സ്വകാര്യ വ്യക്തികളുടെ സമ്മതം അപകകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥൻ മുൻകൂട്ടി സ്വയം...
കൂടുതൽ വായിക്കുക