2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും2026 ജൂലായ് 17 മുതല്‍ 2026 സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് 

“സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി, പ്രകൃതി സംരക്ഷണവും ജനപങ്കാളിത്തവും അടിസ്ഥാനമാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും ആരോഗ്യകരവും സമഗ്രവുമായ ജീവിത നിലവാരം ഒരുക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി തച്ചനാട്ടുകരയെ വികസിപ്പിക്കുക.”

 

ദൗത്യം

  • ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും ഗുണമേൻമയുള്ള അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും ഉറപ്പാക്കുക.
  • കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക.
  • കാർഷിക വികസനം, തൊഴിൽ സൃഷ്ടി, സ്ത്രീശാക്തീകരണം, യുവജന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
  • പരിസ്ഥിതി സംരക്ഷണത്തിനും ജൈവ വൈവിധ്യ പരിപാലനത്തിനും മുൻഗണന നൽകുക.
  • സുതാര്യവും ജനകീയവും ഉത്തരവാദിത്വമുള്ള ഭരണസംവിധാനം ഉറപ്പാക്കുക.
  • ഡിജിറ്റൽ സേവനങ്ങളും നവീന സാങ്കേതികവിദ്യകളും ഉപയോഗിച്ച് ജനസൗഹൃദ ഭരണ സംവിധാനം വളർത്തുക.
  • സാംസ്കാരിക പൈതൃകവും ഗ്രാമീയ മൂല്യങ്ങളും സംരക്ഷിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക.