2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും2026 ജൂലായ് 17 മുതല്‍ 2026 സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഹരിത കര്‍മ്മ സേന

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് . ഇതുവഴി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയിട്ടുള്ളത്.