തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ജാഗ്രതാ നിര്‍ദ്ദേശം
May 23, 2026
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് - ജാഗ്രതാ നിർദ്ദേശം
കേരള പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 238 പ്രകാരമുള്ള അറിയിപ്പ്.
സ്വകാര്യ വ്യക്തികളുടെ സമ്മതം അപകകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ
മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ
ഉടമസ്ഥൻ മുൻകൂട്ടി സ്വയം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ വെട്ടി
ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്.
പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന നഷ്ടനഷ്ടങ്ങൾക്കും
ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(V) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ
മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഇതിനാൽ അറിയിക്കുന്നു.
(ഒപ്പ്)
സെക്രട്ടറി
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്