2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും2026 ജൂലായ് 17 മുതല്‍ 2026 സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

റുക്‌സിനി സെയ്ത്

പ്രസിഡൻ്റ്

വി ഡി മണികണ്ഠന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഖദീജ യൂസഫ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ഹംസ മാസ്റ്റര്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫൌസിയ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ദേവിക പി

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തായി മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്  തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനെ വലയം ചെയ്തു കൊണ്ട് കരിമ്പുഴ, ആലിപ്പറമ്പ്, കോട്ടോപ്പാടം, വെള്ളിനേഴി , താഴെക്കോട് ഗ്രാമപഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച പൊതു വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ജില്ല :  പാലക്കാട്താലൂക്ക് :  മണ്ണാര്‍ക്കാട്ബ്ലോക്ക് പഞ്ചായത്ത് :  മണ്ണാര്‍ക്കാട്ലോക് സഭ മണ്ഡലം :  പാലക്കാട്നിയമസഭ മണ്ഡലം :  ഒറ്റപ്പാലംവില്ലേജുകള്‍ :  തച്ചനാട്ടുകര 1, തച്ചനാട്ടുകര 2വിസ്തൃതി :  35.04 ച.മീഅതിരുകള്‍ :  വടക്ക് - താഴേേക്കോട്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകള്‍                            തെക്ക് - ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്                            കിഴക്ക് - കോട്ടോപ്പാടം, കരിമ്പുഴ ഗ്രാമപഞ്ചായത്തുകള്‍                   ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തച്ചനാട്ടുകരയും ചെത്തല്ലൂര്‍യും ഉള്‍പ്പെടുന്ന ഈ പ്രദേശം സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും ഉള്ള നാടാണ്. ചേരമാന്‍ പെരുമാളിന്റെയും സാമൂതിരിരാജാവിന്റെയും ഭരണകാലവുമായി ബന്ധപ്പെട്ട ഈ പ്രദേശം ആര്യ, ദ്രാവിഡ, ഇസ്ലാമിക സംസ്കാരങ്ങളുടെ സംഗമഭൂമിയായി വളര്‍ന്നു. നായര്‍, തിയ്യര്‍, ചെറുമര്‍, മണ്ണാന്‍ തുടങ്ങിയ ആദിമസമുദായങ്ങളും പിന്നീട് എത്തിയ ബ്രാഹ്മണര്‍, വൈശ്യര്‍, മുസ്ലീങ്ങള്‍ തുടങ്ങിയ സമൂഹങ്ങളും ചേര്‍ന്ന് പഞ്ചായത്തിന്റെ സാമൂഹിക-സാംസ്കാരിക രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. ശിവ, വിഷ്ണു, അയ്യപ്പ, ഭഗവതി ക്ഷേത്രങ്ങളും പഴക്കമുള്ള പള്ളികളും ഈ പ്രദേശത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന്റെ തെളിവുകളാണ്. നാറാണത്തുഭ്രാന്തന്‍യുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ഭ്രാന്തന്‍കുന്നും ഈ പ്രദേശത്തിന്റെ പ്രത്യേക ചരിത്രസ്മാരകങ്ങളാണ്. നാട്ടുകല്ലുകള്‍, നന്നങ്ങാടികള്‍, അയിരുമടകള്‍ തുടങ്ങിയ പുരാവസ്തു അവശിഷ്ടങ്ങള്‍ മഹാശിലായുഗ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 18, 2026

2026 വര്‍ഷത്തെ മികച്ച കര്‍ഷകരെ ആദരിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

1202 ചിങ്ങം 1 ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ആദരിച്ചു. അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റുക്സിനി സെയ്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ വിഡി മണികണ്ഠന്‍ മാസ്റ്റര്‍,...

കൂടുതൽ വായിക്കുക
പുതിയ വാർത്ത