All Social Security and Welfare Fund pension beneficiaries who were granted a pension on or before December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
2026 വര്‍ഷത്തെ മികച്ച കര്‍ഷകരെ ആദരിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

August 18, 2026

1202 ചിങ്ങം 1 ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെ  തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ആദരിച്ചു.  അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റുക്സിനി സെയ്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ വിഡി മണികണ്ഠന്‍ മാസ്റ്റര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  ഖദീജ യൂസഫ്, ഫൌസിയ ചേങ്ങോടന്‍, ഹംസ മാസ്റ്റര്‍ എന്നിവരും മെമ്പര്‍മാരായ  സീനത്ത്, രാധാകൃഷ്ണന്‍ കെ,  അസ്മാബി, ശാരദ സി, വിനോദ് എ കെ, സൈതലവി കെ, സി പി സുബൈര്‍,  അബ്ദുള്‍സലാം, ശ്രീവിദ്യ, അബ്ദുള്‍ മജീദ്, ഹസ്സന്‍ മാസ്റ്റര്‍ എന്നിവരും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ അമീന്‍ റാഷിദ് , കൃഷി ഓഫീസര്‍ ശ്രീ ദിലു കെ പി, അസിസ്റ്റന്‍റ്മാരായ അബ്ദുള്‍ സമദ്, വര്‍ഷ  എന്നിവരും പങ്കെടുത്ത് സംസാരിച്ചു. കര്‍ഷകര്‍ക്കുള്ള  ഉപകരണങ്ങള്‍ ചെത്തല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ശ്രീ മുസ്തഫ പാറക്കല്ലില്‍ വിതരണം ചെയ്തു.

Photo