ക്വട്ടേഷന്‍ പരസ്യം
June 15, 2026
ലേല നോട്ടീസ്
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പാലോട് ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പൊളിച്ചു നീക്കുന്നതിന് മത്സരാധിഷ്‌ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. കെട്ടിടങ്ങളുടെ ഓട്, മര ഉരുപ്പിടികൾ തുടങ്ങി പുനരുപയോഗ സാദ്ധ്യതയുള്ള എല്ലാ ഭാഗങ്ങളും സ്ക്രാപ്പും പരിഗണിച്ചും പൊളിച്ചു നീക്കുന്നതിനുള്ള ചെലവ് വിലയിരുത്തിയുമാണ് നിരക്കുകൾ ക്വാട്ട് ചെയ്യേണ്ടത്. പുനരുപയോഗ സാദ്ധ്യതയുള്ള ഇനങ്ങൾക്ക് പൊളിച്ചു മാറ്റുന്നതിനുള്ള ചെലവിനെക്കാൾ അധികരിച്ച തുക കണക്കാക്കി പഞ്ചായത്തിൽ തുക അടവാക്കുന്ന വിധം ക്വാട്ട് ചെയ്യുന്ന കരാറുകാരിൽ ഏറ്റവും ഉയർന്ന നിരക്ക് ക്വാട്ട് ചെയ്യുന്നയാളെ പരിഗണിക്കുന്നതാണ്. കെട്ടിടം പരിശോധിക്കുന്നതിന് സൗകര്യം ചെയ്തു നല്‌കുന്നതാണ്. പഞ്ചായത്തിന് ഏറ്റവും ലാഭകരമായ വിധം ക്വാട്ട് ചെയ്യപ്പെട്ട ക്വട്ടേഷൻ തിരഞ്ഞെടുക്കപ്പെടുന്നതായിരിക്കും. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറുകളിൽ പഞ്ചായത്താഫീസിൽ സമർപ്പിക്കേണ്ടതാണ്. വാല്വേഷൻ പ്രകാരം കണക്കാക്കുന്ന തുക: ₹ 1,611 രൂപ ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും: 10.09.2026, 03.00 PM ക്വട്ടേഷനുകൾ തുറക്കുന്ന തീയതിയും സമയവും: 10.09.2026, 04:00 PM നിബന്ധനകൾ: ക്വട്ടേഷനുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്‌തമാണ്. ക്വട്ടേഷനിൽ രേഖപ്പെടുത്തുന്ന നിരക്കിൻ്റെ 18 ശതമാനം തുക കൂടി ജി.എസ്.ടി ഇനത്തിൽ പഞ്ചായത്തിൽ അടവാക്കേണ്ടതാണ്. ക്വട്ടേഷൻ തുറക്കുന്ന ദിവസം അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ക്വട്ടേഷൻ തുറക്കുന്നതാണ്. കെട്ടിടം ഒഴികെ നിലവിലുള്ള ആസ്‌തികൾക്ക് (വൃക്ഷങ്ങൾ, കോമ്പൗണ്ട് വാൾ, ഗേറ്റ്, കിണർ തുടങ്ങിയവ) നാശനഷ്ടങ്ങൾ വരുത്താതെയും കെട്ടിട ഭാഗങ്ങൾ ഒഴികെയുള്ള മണ്ണ് നീക്കം ചെയ്യാതെയും പൊളിക്കൽ പൂർത്തീകരിക്കേണ്ടതാണ്. പൊളിച്ചു മാറ്റുന്ന സാധന സാമഗ്രികളും മറ്റു കെട്ടിട അവശിഷ്ടങ്ങളും സ്വന്തം ഉത്തരവാദിത്തത്തിൽ അയൽ ഭൂ ഉടമകൾക്കും പഞ്ചായത്തിനും ബാധ്യതയാകാത്ത വിധം സുരക്ഷിതമായി നീക്കം ചെയ്യേണ്ടതാണ്. സമീപമുള്ള റോഡിലോ പൊതു ഇടങ്ങളിലോ അനുമതി കൂടാതെ നിക്ഷേപിക്കാൻ പാടുള്ളതല്ല. നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്